ചെറുകാവ് ഗ്രാമ പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം. ഓപ്പറേഷൻ തൂഫാൻ 2.0 - ചെറുകാവ് ഗ്രാമ പഞ്ചായത്തില്‍ ലഹരിവിരുദ്ധ ജനകീയ പ്രചാരണപരിപാടികളുടെ ഉദ്ഘാടനം 28.09.2026 തിങ്കളാഴ്ച 11 മണിക്ക് പ്രസിഡന്‍റ് ശ്രീമതി.ജസീനാ ആലുങ്ങല്‍ നിര്‍വ്വഹിച്ചു
‘കൈയ്യോട് കൈ’ - സ്വച്ഛത ഈ സേവാ മെഗാ ക്ലീനിംഗ് - ക്യാമ്പയിൻ

October 7, 2026

ചെറുകാവ് ഗ്രാമപഞ്ചായത്ത്  ‘കൈയ്യോട് കൈ’ - സ്വച്ഛത ഈ സേവാ മെഗാ ക്ലീനിംഗ് - ക്യാമ്പയിൻ,   ഗ്രാമപഞ്ചായത്തിലെ പുളിക്കൽ മുതൽ ജില്ലാതിർത്തിയായ  പതിനൊന്നാം മൈൽ വരെയുള്ള  ദേശീയപാതയുടെ ഇരു വശങ്ങളിലും ശുചീകരണ പ്രവൃത്തി നടത്തികൊണ്ട് തുടക്കം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം   ഐക്കരപ്പടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന ആലുങ്ങൽ നിർവഹിച്ചു.  ടി.പി അഷ്‌റഫലി എം.എൽ.എ പുളിക്കലിൽ ശുചീകരണ യജ്ഞത്തെ അഭിവാദ്യം ചെയ്തു. ഉദ്‌ഘാടന ചടങ്ങിൽ 
വൈസ് പ്രസിഡണ്ട് സുജാത കളത്തിങ്ങൽ , ജില്ലാ പഞ്ചായത്ത് അംഗം ജൈസൽ എളമരം, പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന ബഷീർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി കുഞ്ഞാലൻകുട്ടി ,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സാഹിനി ,സെക്രട്ടറി  സി.സന്തോഷ്, പി.രാജേഷ്, പി.വി.എ ജലീൽ, പി സത്യകുമാർ,  പി.ആസിഫ പ്രസംഗിച്ചു. ജനപ്രതിനികൾ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ, 
വ്യാപാരി വ്യവസായി, ഇ.ആർ.എഫ്, വിവിധ ക്ലബ്ബ് സന്നദ്ധ സംഘടനാ പ്രവർത്തകർ, ആശാ വർക്കേഴ്സ്,  തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഒക്ടോബർ 17 വരെ വാർഡ്, പ്രാദേശിക തലങ്ങളിൽ വിവിധ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരും.*

“Kaiyode Kai” – Swachhata Hi Seva Mega Cleaning Campaign