കാഴ്ച്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട് (Vision)

“സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം, ജനപങ്കാളിത്തം എന്നിവ ഉറപ്പാക്കി എല്ലാവർക്കും സമത്വവും മികച്ച ജീവിത നിലവാരവും ലഭ്യമാകുന്ന ഒരു മാതൃകാ ഗ്രാമപഞ്ചായത്ത് രൂപപ്പെടുത്തുക.”

ദൗത്യം (Mission)

  • ഗ്രാമത്തിലെ ജനങ്ങൾക്ക് ശുദ്ധജലം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ കാര്യക്ഷമമായി നൽകുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കുക.
  • കൃഷി, സ്വയംതൊഴിൽ, ചെറുകിട സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക പുരോഗതി കൈവരിക്കുക.
  • പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജനം, ഹരിതവൽക്കരണം എന്നിവ ശക്തിപ്പെടുത്തുക.
  • ജനപങ്കാളിത്തത്തോടെയും സുതാര്യഭരണത്തോടെയും വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക