ചെറുകാവ് പഞ്ചായത്ത്-ഓപ്പറേഷന്‍ വൃത്തി 2026
June 16, 2026
ബഹു. ജോയിന്റ് ഡയറക്ടറുടെ 15/6/2026തീയതിയിലെ ഓൺലൈൻ മീറ്റിംഗ് നിർദേശിച്ചതനുസരിച്ചു ചെറുകാവ് ഗ്രാമ പഞ്ചായത്ത് പെരിയ മ്പലം 15/6/26ന്11ഓളം കടകളിലും കൂൾ ബാറു, തട്ട് കട, ഹോട്ടൽഎന്നിവിടങ്ങളിലും രാത്രികാലപരിശോധന നടത്തി. ഓപ്പറേഷൻ വൃത്തി എന്നപേരിൽ നടത്തിയ പരിശോധന യിൽ രണ്ട് സ്ഥാപനത്തിലെ വെള്ളം ടെസ്റ്റ് ചെയ്ത റിപ്പോർട്ടിൽ കോളിഫോം ബാക്റ്റീരിയയുടെ അളവ് കൂടുതലാണ്, ആ സ്ഥാപനങ്ങൾക്ക് വെള്ളം സൂപ്പർ ക്ലോറിനേഷൻ ചെയ്ത് വെള്ളം വീണ്ടും ടെസ്റ്റ് ചെയ്യുന്നതിന് നോട്ടീസ് നൽകി. പരിശോധനയിൽ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീമതി ആഷിഫ വള്ളിക്കാടൻ,ക്ലാർക്ക് മാരായ മുഹമ്മദ് നിസാർ പി, സിൻസാർ കെ. എം, മുഹമ്മദ് നഹാസ് ആലുങ്ങൽ (PA)ഡ്രൈവർ മുബഷിർ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽപഞ്ചായത്ത് പരിധിയിലെ മുഴുവൻ കടകളും,ഹോട്ടലുകളും പരിശോധന നടത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നതാണ്.