പഞ്ചായത്ത്

ചെറുകാവ് പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

ജസീന ആലുങ്ങല്‍

പ്രസിഡൻ്റ്

സുജാത കളത്തിങ്ങല്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മൈമൂന പി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബദറുദ്ദീന്‍ കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മിനി സാഹിനി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സന്തോഷ് സി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

അടിസ്ഥാന വിവരങ്ങൾവിസ്തീർണ്ണം- 16.87 ചതുരശ്ര കിലോമീറ്റർരൂപീകരണ വർഷം- 1964ആകെ വാർഡുകൾ- 22ആകെ ജനസംഖ്യ- 36,773 (2011 ലെ സെൻസസ് പ്രകാരം).സാക്ഷരത- 94.86% അതിർത്തികൾകിഴക്ക്- പുളിക്കൽ പഞ്ചായത്ത്പടിഞ്ഞാറ്- ചേലേമ്പ്ര പഞ്ചായത്ത്, രാമനാട്ടുകര നഗരസഭതെക്ക്- പള്ളിക്കൽ  പഞ്ചായത്ത്വടക്ക്- വാഴയൂർ പഞ്ചായത്ത് 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആദിദ്രാവിഡവര്‍ഗ്ഗത്തില്‍പ്പെട്ടവരാണ് ഈ പ്രദേശങ്ങളിലെ ആദിമനിവാസികളെന്നു പറയപ്പെടുന്നു. രാജഭരണകാലത്തെ ചരിത്രാവശിഷ്ടങ്ങളാണ് പറവൂരിന്റെ വടക്കുഭാഗത്തുള്ള വടക്കന്‍മലയിലെ ഭഗവതിക്കോട്ട, നീലാണ്ടന്‍പാറ, തൊട്ടടുത്ത പുളിക്കല്‍ പഞ്ചായത്തിലെ പൂവ്വത്തിക്കോട്ട തുടങ്ങിയവ. മാംസഭുക്കുകളായ വന്യജീവികള്‍ നിറഞ്ഞ കൊടും വനപ്രദേശമായിരുന്നു പണ്ടുകാലത്തിവിടം. ഏകദേശം ഒരു നൂറ്റാണ്ടിനു മുമ്പുവരെ വീടുകളില്‍ വളര്‍ത്തിയിരുന്ന കന്നുകാലികളെ നരി പിടിച്ചുകൊണ്ടുപോയ കഥകള്‍ പഴമക്കാര്‍ക്കിടയില്‍ നിന്നും കേള്‍ക്കുന്നുണ്ട്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും